തൃശൂർ: മദ്യ, രാസലഹരികൾ യുവജനങ്ങളെ നശിപ്പിക്കുന്നുവെന്ന് അതിരൂപത വികാരി ജനറാൾ ഫാ. ജെയ്സണ് കൂനംപ്ലാക്കൽ. കെസിബിസി മദ്യവിരുദ്ധസമിതി തൃശൂർ അതിരൂപത സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഡോ. ദേവസി പന്തല്ലൂക്കാരൻ, സെന്റ് തോമസ് കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, സിസ്റ്റർ വെണ്മ, നിയുക്ത പ്രസിഡന്റ് സി.പി. ഡേവിസ് എന്നിവർ പ്രസംഗിച്ചു. യോഗത്തിന്റെ ഭാഗമായി നടന്ന നേതൃത്വ പരിശീലനക്ലാസിന് സേവ്യർ പള്ളിപ്പാട്ട് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ: സി.പി. ഡേവിസ് -പ്രസിഡന്റ്, രാജു പാറപ്പുറം -സെക്രട്ടറി, ടി.വി. തോമസ് -ട്രഷറർ, കെ.സി. പ്രകാശ്, മേഴ്സി തൊമ്മിക്കുഞ്ഞ്-വൈസ് പ്രസിഡന്റുമാർ, റോബിൻ റാഫേൽ, ആനീസ് ജോണ്സണ് -ജോയിന്റ് സെക്രട്ടറിമാർ, സിസ്റ്റർ എൻസ്വീഡ് -ആനിമേറ്റർ, ജോസ് വടക്കേത്തല -സംസ്ഥാനകമ്മിറ്റി അംഗം.